ഇടുക്കി: വനിത ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. നഗരംപാറ വനംവകുപ്പ് റെയ്ഞ്ചിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സി വിനോദിനെയാണ് സസ്‌പെൻഡ് ചെയ്തത്. നഗരംപാറ റെയ്ഞ്ചിലെ രണ്ട് വനിത ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും ഇത് പ്രോത്സാഹിപ്പിക്കാതിരുന്നപ്പോൾ ജോലിപരമായും മാനസികപരമായും ജീവനക്കാരെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളപ്പോൾ അവധി തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും വനിതാ ജീവനക്കാർ മേലുദ്യോഗസ്ഥർക്ക് പരാതി നൽകി. ഇയാൾക്കെതിരെ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നു വന്നിട്ടുണ്ട്. ഇതോടെ റേഞ്ച് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.