ലക്നൗ: മുൻ സർക്കാരുകൾ ഇന്നുവരെ ചെയ്യാതിരുന്ന നിരവധി കാര്യങ്ങൾ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയെന്ന് ആർഎൽഡി അദ്ധ്യക്ഷൻ ജയന്ത് ചൗധരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി അവഗണിക്കപ്പെട്ടവരെ മുന്നിലേക്ക് എത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ജയന്ത് ചൗധരിയുടെ ആർഎൽഡിയും സഖ്യത്തിലേർപ്പെട്ടതിന് പിന്നാലെയാണ് ജയന്ത് ചൗധരിയുടെ വാക്കുകൾ. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി സഖ്യത്തിൽ നിന്നും പിരിഞ്ഞതിന് ശേഷമാണ് എൻഡിഎ ക്യാമ്പിലേക്ക് എത്തിയത്.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ ബിജെപിയുടെ നീക്കം ഇൻഡി മുന്നണിയെയും അഖിലേഷ് യാദവിനെയും ചെറുതായല്ല അമ്പരിപ്പിച്ചത്. പരാമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ അർഎൽഡി അപ്രമാദിത്യം ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.c