ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അക്രമം രൂക്ഷമാകുകയാണ് . സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മദ്രസ പൊളിക്കാൻ ഭരണകൂടം ശ്രമിച്ചതിനെ തുടർന്നാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ അക്രമം അഴിച്ചു വിട്ടത് . പോലീസുകാരെ ജീവനോടെ കത്തിക്കാനും ശ്രമം നടന്നു. നിരവധി വനിതാ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മാലിന്യം ശേഖരിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന യുവാവിനെ പോലും അക്രമികൾ വെറുതെ വിട്ടില്ല .
സുഖമില്ലാത്ത അമ്മയ്‌ക്ക് മരുന്ന് വാങ്ങാൻ ഇറങ്ങിയ 22 കാരനായ അജയ് എന്ന യുവാവിനെയാണ് കലാപകാരികൾ വെടി വച്ച് വീഴ്‌ത്തിയത് .ഗഫൂർബസ്തി സ്വദേശിയാണ് അജയ് . ഗഫൂർബസ്തി മുതൽ ഇന്ദിരാനഗർ വരെയുള്ള പ്രദേശം മുസ്ലീം ആധിപത്യമുള്ളതാണ് . അമ്മയ്‌ക്ക് ആയുർവേദ മരുന്ന് വാങ്ങാൻ പോകുകയായിരുന്നു അജയ് എന്നാണ് മാതൃസഹോദരൻ സന്തോഷ് പറയുന്നത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് അജയ് . രാത്രി വൈകിയും ശസ്ത്രക്രിയ നടന്നു . സുഷുമ്നാ നാഡിയും തകർന്ന അവസ്ഥയിലാണ്. മൂത്രസഞ്ചി ക്ഷതമേറ്റ നിലയിലാണ്. വൃക്കയ്‌ക്കും , കുടലിനും തകരാർ സംഭവിച്ചിട്ടുണ്ട്. ഉള്ളിൽ രക്തസ്രാവമുണ്ടായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം തന്റെ മകൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയാതെ കണ്ണീരൊഴുക്കുകയാണ് അജയുടെ അമ്മ താര.















