തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം തമ്പാൻകടവിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. വലപ്പാട് കരയാവട്ടം സ്വദേശിമുഹമ്മദ് അസ്ലമിനെയാണ് (16) തിരയിൽപ്പെട്ട് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം.
ഇരുപതോളം കുട്ടികളടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്. ഇതിനിടിയിലാണ് മുഹമ്മദ് അസ്ലമും സുഹൃത്ത് സവാദും കടലിൽ കുളിക്കാനിറങ്ങിയത്. ഇരുവരും തിരമാലയിൽ അകപ്പെട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ രരക്ഷിക്കാൻ ശ്രമിച്ചെങ്കിലും സവാദിനെ മാത്രമാണ് തിരിച്ചുകിട്ടിയത്. അസ്ലമിനായി അഴീക്കോട് തീരദേശ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചിൽ നടത്തുകയാണ്.