നിർബന്ധിത മതപരിവർത്തനം; നാല് പേർ അറസ്റ്റിൽ

Published by
Janam Web Desk

ലക്നൗ: നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. യുപിയിലെ ഫകർപൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൻഷാറാം, രാംബച്ചൻ, ഭാര്യ നീലം, രേഷ്മ എന്നിവരാണ് നിർബന്ധിത മതപരിവർത്തനത്തെ തുടർന്ന് പിടിയിലായതെന്ന് എഎസ്പി രാമാനന്ദ് പ്രസാദ് കുശ്വാഹ അറിയിച്ചു. മേഖലയിലെ വലതുപക്ഷ ​ഹിന്ദു സംഘടനയുടെ പരാതിയിന്മേലാണ് നടപടി. ​ഗ്രാമവാസികളിൽ പലരെയും ഭീഷണിപ്പെടുത്തി, ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.

2020-ലാണ് യുപിയിൽ നിയമവിരുദ്ധ മതപരിവർത്തനത്തെ തടയുന്നതിനായി ഓർഡിനൻസ് പാസായത്. ബലപ്രയോ​ഗത്തിലൂടെയോ നിർബന്ധിതമായോ വഞ്ചനാപരമായോ മതപരിവർത്തനം ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തുകയും 10 വർഷം തടവ് വരെ ശിക്ഷ ലഭിക്കുകയും ചെയ്യും. മതപരിവർത്തനത്തിലൂടെ വിവാഹം കഴിക്കണമെങ്കിൽ സംസ്ഥാനത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്.

Share
Leave a Comment