മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മാളികപ്പുറം. നൂറുകോടി ക്ലബ്ബിലടക്കം ചിത്രം ഇടംനേടിയിരുന്നു. അടുത്തിടെയായിരുന്നു മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് പുതിയ ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും അദ്ദേഹം പങ്കുവച്ചിരുന്നു.
View this post on Instagram
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. മാളികപ്പുറം ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഫെബ്രുവരി 12 (തിങ്കൾ) ന് നടക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലാണ് പൂജ ചടങ്ങ് നടക്കുന്നത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പൂജാ വിശേഷങ്ങൾ പങ്കുവച്ചത്. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം പ്രിയ വേണു, നീറ്റാ പിന്റൊ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
അഭിലാഷ് പിള്ളയുടെ പോസ്റ്റ്…
‘എന്റെ അടുത്ത സിനിമ’, മാളികപ്പുറം ഇത്രയും വിജയമാക്കി തന്ന നിങ്ങൾ പ്രേക്ഷകർ തന്നെയാണ് എന്റെ ധൈര്യം, നൈറ്റ് ഡ്രൈവിനും, മാളികപ്പുറത്തിനും ശേഷം ആൻ മെഗാ മീഡിയയും കാവ്യാ ഫിലിംസും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. സംവിധായകൻ വിനയൻ സാറിന്റെ മകൻ വിഷ്ണു വിനയന്റെ ആദ്യ സംവിധാനം. രഞ്ജനുമൊത്ത് എന്റെ അഞ്ചാമത്തെ സിനിമ. ബാക്കി വിശേഷങ്ങൾ നാളെ നേരിട്ട് പറയാം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.