അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ കലാശപ്പോരിൽ ഓസ്‌ട്രേലിയക്ക് ടോസ്. ടോസ് നേടിയ നായകൻ ഹഗ് വെയ്ബ്ജെൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാറ്റർമാരെയും ബൗളർമാരെയും പിന്തുണയ്‌ക്കുന്ന പിച്ചാണ് ബെനോനിയിലേത്. ഉച്ചയ്‌ക്ക് 1.30നാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സ് ചാനലിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ സീനിയർ ടീം ഇന്ത്യയെ തകർത്ത് ആറാം കിരീടം നേടിയിരുന്നു. ആറാം അണ്ടർ 19ലോകകിരീടമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. സെമിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയ പാകിസ്താനെയും തോൽപിച്ചാണ് ഫൈനലിലെത്തിയത്.
ടീം:
ഇന്ത്യ: ആദർശ് സിംഗ്, ആർഷിൻ കുൽക്കർണി, മുഷീർ ഖാൻ, ഉദയ് സഹാറൻ, പ്രിയാൻഷു മോലിയ, സച്ചിൻ ദാസ്, ആരവല്ലി അവിനാശ്, മുരുഗൻ അഭിഷേക്, രാജ് ലിംബാനി, നമാൻ തിവാരി, സൗമി പാണ്ഡെ
ഓസ്ട്രേലിയ: ഹാരി ഡിക്സൺ, സാം കോൺസ്റ്റാസ്, ഹഗ് വെയ്ബ്ജെൻ, ഹർജാസ് സിംഗ്, റയാൻ ഹിക്സ്, ഒലിവർ പീക്ക്, റാഫ് മാക്മില്ലൻ, ചാർലി ആൻഡേഴ്സൺ, ടോം സ്ട്രാക്കർ, മഹ്ലി ബിയേർഡ്മാൻ, കോലം വിഡ്ലർ















