ന്യൂഡൽഹി ; ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേയ്‌ക്ക് വന്ദേഭാരത് ട്രെയിൻ . ഡൽഹി-ശ്രീനഗർ റൂട്ടിൽ ബനിഹാൾ വരെയുള്ള പാതയുടെ 97 ശതമാനം ജോലികളും പൂർത്തിയായി. ഈ മാസം മുതൽ സർവ്വീസ് ആരംഭിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി .
രണ്ട് വർഷത്തിനുള്ളിൽ നിയന്ത്രണരേഖ (എൻഒസി) വരെ ട്രെയിനുകൾ ഓടിത്തുടങ്ങും. ഡൽഹിയിൽ നിന്ന് കത്ര വഴി ബാരാമുള്ളയിലും ശ്രീനഗർ വഴി ബനിഹാലിലും എത്തിച്ചേരാം. ഡൽഹിയിൽ നിന്ന് റോഡ് വഴി ജമ്മു വഴി ശ്രീനഗറിലെത്താൻ നിലവിൽ 18 മണിക്കൂറിലധികം എടുക്കും. കത്ര-ബനിഹാൽ ട്രാക്ക് ആരംഭിക്കുന്നതോടെ, ന്യൂ ഡൽഹിയിൽ നിന്ന് ശ്രീനഗറിൽ ഏത് സീസണിലും മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചേരാനാകും.
അടുത്ത ഘട്ടത്തിൽ ബാരാമുള്ളയിൽ നിന്ന് ഉറിയിലേക്കും കുപ്‌വാരയിലേക്കും രണ്ട് ട്രാക്കുകൾ സ്ഥാപിക്കും. ഉറി വരെ ഡ്രോൺ സർവേയും നടത്തിക്കഴിഞ്ഞു. കുപ്‌വാര റൂട്ടിൽ നടന്ന ഡ്രോൺ റിപ്പോർട്ട് മാർച്ച് 15നകം ലഭിക്കും. ഏപ്രിൽ മുതൽ പണി തുടങ്ങാനാകും.
പണി പൂർത്തിയായാൽ ഡൽഹിയിൽ നിന്ന് ഉറിയിലേക്കുള്ള നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിക്കും. വന്ദേഭാരതത്തെ മുൻനിർത്തിയാണ് ഇവിടെ അതിവേഗ ട്രാക്കുകൾ സ്ഥാപിക്കുന്നത്. പുതിയ പാത ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സൈന്യത്തിനാണ്. ഡൽഹിയിൽ നിന്ന് 15 മണിക്കൂറിനുള്ളിൽ നിയന്ത്രണരേഖയിലെത്താനാകും. നിലവിൽ റോഡ് മാർഗം പീരങ്കികൾ എത്തിക്കാൻ 3 മുതൽ 7 ദിവസം വരെ എടുക്കും.ഉറി സ്റ്റേഷൻ തുറന്ന ശേഷം ഇവിടെ നിന്ന് കേരളത്തിലേക്ക് നേരിട്ട് ട്രെയിൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ.