ന്യൂഡൽഹി: ഖത്തറിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് ഇന്ത്യക്കാരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. ഇവരിൽ ഏഴ് പേരും നാട്ടിൽ മടങ്ങിയെത്തി. ഖത്തറിൽ നിന്ന് ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ നന്ദി പ്രകടിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലാണ് ഞങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്. ഖത്തർ ഭരണകൂടവുമായി കേന്ദ്രസർക്കാർ നിരന്തരം ഇടപെട്ടിരുന്നു, ഈ പരിശ്രമമാണ് ഇന്ന് ഞങ്ങളെ സ്വതന്ത്രരാക്കിയത്. നിയമപരമായ എല്ലാ സഹായങ്ങളും ഇന്ത്യൻ ഭരണകൂടം ഒരുക്കിയിരുന്നു. – നാവികരിൽ ഒരാൾ പ്രതികരിച്ചു.
#WATCH | Delhi: Qatar released the eight Indian ex-Navy veterans who were in its custody; seven of them have returned to India. pic.twitter.com/yuYVx5N8zR
— ANI (@ANI) February 12, 2024
“>
18 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാരതത്തിലേക്ക് ഞങ്ങൾ മടങ്ങിയെത്തിയത്. മടങ്ങിയെത്താൻ കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലും ഖത്തറുമായുള്ള നയതന്ത്ര ഇടപെടലുമാണ് ഞങ്ങളുടെ മോചനം സാധ്യമാക്കിയത്. മോചനത്തിനായി നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും കേന്ദ്രസർക്കാരിന് നന്ദി. നിങ്ങളുടെ പരിശ്രമമില്ലെങ്കിൽ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമായിരുന്നില്ലെന്നും മടങ്ങിയെത്തിയ നാവികരിൽ ഒരാൾ പറഞ്ഞു.
#WATCH | Delhi: One of the Navy veterans who returned from Qatar says, “It wouldn’t have been possible for us to stand here without the intervention of PM Modi. And it also happened due to the continuous efforts of the Government of India.” pic.twitter.com/bcwEWvWIDK
— ANI (@ANI) February 12, 2024
“>
ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന പൂർണേന്ദു തിവാരി, സുഗുണാകർ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, മലയാളിയായ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തർ അമീർ എട്ടുപേരെയും വിട്ടയക്കാനുള്ള ഉത്തരവ് നൽകുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നൽകിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.