എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയ്ക്കെതിരെ ഇഡി സത്യവാങ്മൂലം സമർപ്പിച്ചു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകൾ നൽകാൻ പോലും തോമസ് ഐസക് തയ്യാറാകുന്നില്ല. തങ്ങൾക്ക് കേസന്വേഷിക്കാൻ അധികാരമുണ്ടെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും ഇഡി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഇഡി വേട്ടയാടുകയാണെന്നും, സമൻസ് അയച്ചത് നിയമവിരുദ്ധമാണെന്നുമാണ് തോമസ് ഐസകിന്റെ വാദം. അഞ്ച് തവണയാണ് മസാല ബോണ്ട് കേസിൽ ഇഡി തോമസ് ഐസകിന് നോട്ടീസ് അയച്ചത്.