ചെന്നൈ: ഡിഎംകെ സർക്കാരിന് തലവേദനയായി വീണ്ടും ഗവർണർ ആർ.എൻ രവി. സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം വായിക്കാൻ ഗവർണർ തയ്യാറായില്ല. പ്രസംഗത്തിലെ ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയാണ് ഗവർണർ വായിക്കാതിരുന്നത്.
പ്രസംഗം വായിക്കാൻ വിസമ്മതിച്ച ഗവർണർ, ഡിഎംകെ സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ വസ്തുതാപരമായ പിശകുകളും ധാർമ്മികതയ്‌ക്ക് നിരക്കാത്ത പരാമർശങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കുകയാണെങ്കിൽ താൻ ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാകുമെന്നും ഗവർണർ പറഞ്ഞു. തുടർന്ന് സീറ്റിലിരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് നിയമസഭയിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ സ്പീക്കർ എം. അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിച്ചു.
#WATCH | Tamil Nadu Governor RN Ravi, who refused to read the address given by the government to him at the Legislative Assembly, leaves from the Assembly https://t.co/9IvBmDvMp6 pic.twitter.com/gYv8RjNmq7
— ANI (@ANI) February 12, 2024
തിരുക്കുറലിലെ വരികൾ ചൊല്ലി പ്രസംഗം ആരംഭിച്ചതിന് ശേഷമായിരുന്നു ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്. തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള പോരിന്റെ ബാക്കിയായിരുന്നു നിയമസഭയിലെ സംഭവ വികാസങ്ങൾ.