ന്യൂഡൽഹി: യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനത്തിന് (Unified Payment Interface) ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ ലോഞ്ചിംഗ് നടത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ലോഞ്ചിംഗ്. ഇതോടൊപ്പം മൗറീഷ്യസിൽ റൂപേ (RuPay) കാർഡ് സർവീസുകളുടെ സേവനവും ആരംഭിച്ചു.
#WATCH | Prime Minister Narendra Modi, Sri Lankan President Ranil Wickremesinghe and Mauritius Prime Minister Pravind Jugnauth participate in the launch of UPI services in the two countries, via video conferencing pic.twitter.com/EPTvyIRBq0
— ANI (@ANI) February 12, 2024
തുടർന്ന് ശ്രീലങ്കയിൽ നിന്നും മൗറീഷ്യസിൽ നിന്നും ഇന്ത്യൻ പൗരന്മാർ യുപിഐ സേവനമുപയോഗിച്ച് ആദ്യ പണമിടപാട് നടത്തി. ഇതിന്റെ ദൃശ്യങ്ങളും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
#WATCH | First UPI transaction conducted by an Indian citizen in Sri Lanka. pic.twitter.com/ub2BUlGZRx
— ANI (@ANI) February 12, 2024
#WATCH | First UPI transaction conducted by an Indian national in Mauritius. pic.twitter.com/AUoxvEvqqG
— ANI (@ANI) February 12, 2024
ഇത് മൗറീഷ്യസ്-ഇന്ത്യാ ചരിത്ര ബന്ധത്തിലെ നാഴികക്കല്ലായ അവസരമാണെന്നും പങ്കുചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് പ്രതികരിച്ചു.
സാംസ്കാരികവും വാണിജ്യപരവുമായി ശക്തമായ ബന്ധമാണ് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ളത്. ഈ ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഇന്നത്തെ ഈ അസുലഭ നിമിഷത്തിലൂടെ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ബന്ധത്തിന് മറ്റൊരു മാനം കൈവന്നിരിക്കുകയാണെന്നും മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Mauritius PM Pravind Jugnauth says, "It gives me great pleasure to join you all on this milestone occasion. The Rupay card co-branded with our national payment switch, the MoCAS will be designated as the domestic card in Mauritius. India and Mauritius share strong… pic.twitter.com/iqYAmuUQGj
— ANI (@ANI) February 12, 2024
യുപിഐ സംവിധാനം യാഥാർത്ഥ്യമായ സാഹചര്യത്തിൽ ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഭാരതീയർക്ക് എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ കഴിയുന്നതാണ്. സമാനമായി മൗറീഷ്യസിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്കും യുപിഐ സേവനം ഗുണകരമാവും. റുപേ കാർഡ് സേവനം ആരംഭിച്ചതിനാൽ മൗറീഷ്യസിലെ ബാങ്കുകൾക്ക് RuPay മെക്കാനിസത്തിലൂടെ കാർഡുകൾ നൽകാൻ കഴിയും. ഇതുവഴി ഇന്ത്യയിലും മൗറീഷ്യസിലും പണമിടപാട് നടത്താം. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വളർത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നിതിനും ഇത് മുതൽക്കൂട്ടാകും.