കോട്ടയം: മേലുകാവ് പഞ്ചായത്ത് ഓഫീസിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് ഓഫീസിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവസമയത്ത് ഓഫീസിനകത്ത് രണ്ട് ജീവനക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആറോളം ടൈൽ പാളികൾ ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു. മേഖലയിൽ അനുഭവപ്പെടുന്ന കനത്ത ചൂടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സ്ഫോടനത്തിന് സമാനമായ രീതിയിലുണ്ടായ അപകടമായതിനാൽ സംഭവസ്ഥലത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി.















