പത്തനംതിട്ട : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി ജി ശശികുമാരവർമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല പ്രക്ഷോഭകാലത്ത് വിശ്വസികൾക്കൊപ്പം അടിയുറച്ചു നിന്നതു ചൂണ്ടിക്കാട്ടിയാണ് കെ.സുരേന്ദ്രൻ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.
“പന്തളം കൊട്ടാരം ട്രസ്റ്റ് അദ്ധ്യക്ഷൻ ശ്രീ. ശശികുമാരവർമ്മ അന്തരിച്ചു. സാമൂഹ്യസാംസ്കാരിക ആദ്ധ്യാത്മിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. ശബരിമല പ്രക്ഷോഭകാലത്ത് വിശ്വാസികളോടൊപ്പം അദ്ദേഹം അടിയുറച്ചുനിന്നു. ആദരാഞ്ജലികൾ”-എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
72 വയസായിരുന്നു പി.ജി ശശികുമാരവർമ്മയ്‌ക്ക്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.















