പത്തനംതിട്ട: തീ പടരുന്നത് കെടുത്താൻ ശ്രമിക്കുന്നതിനിടെ വയോധികൻ മരിച്ചു. പത്തനംതിട്ട കോട്ടാങ്ങലാണ് സംഭവമുണ്ടായത്. കുളത്തൂർ സ്വദേശി ബേബി (94)ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ തീ പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
തൃശൂർ ജില്ലയിൽ ഇന്ന് മൂന്നിടങ്ങളിലാണ് തിപിടിത്തമുണ്ടായത്. തൃശൂർ മുള്ളൂർക്കര അകമല പെട്രോൾ പമ്പിന് സമീപം തീപിടിത്തമുണ്ടായി. ഒരേക്കറോളം സ്ഥലത്ത് തീ പടർന്നുപിടിക്കുകയായിരുന്നു. ഷൊർണൂർ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തൃശൂർ അത്താണി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു മിനി ലോറി പൂർണമായും കത്തി നശിച്ചു.















