ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും നിർദ്ദേശങ്ങൾ അവഗണിച്ച് ഐപിഎല്ലിന് ഒരുങ്ങുന്ന ഇഷാൻ കിഷന് വരുന്നത് മുട്ടൻ പണി. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ വാർഷിക കരാർ ബിസിസിഐ റദ്ദാക്കിയേക്കും. താരം ഒരു കോടി വീതം ലഭിക്കുന്ന സി വിഭാഗത്തിലാണ് ഉള്ളത്. നിലവിൽ കരാർ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ലെങ്കിലും ഭാവിയിൽ വലിയ തീരുമാനങ്ങൾ ഉണ്ടായേക്കും. ബിസിസിഐ ഓഫിഷ്യലിനെ ഉദ്ദരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കയിൽ ജൂൺ ഒന്നുമുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ന്യൂയോർക്കിലാണ്. ലോകകപ്പിനൊരുങ്ങുന്ന ടീമിലെ പ്രധാന താരങ്ങളുടെ ഐപിഎല്ലിലെ വർക്ക് ലോഡ് മാർച്ച് 22 മുതൽ മേയ് 26വരെ
താത്കാലികമായി ക്രമപ്പെടിത്തിയിട്ടുണ്ട്.
വർക്ക്ലോഡ് മാനേജ്മെന്റിന് കൂടുതൽ നിർദ്ദേശങ്ങളൊന്നും താരങ്ങൾക്ക് നൽകാൻ കഴിയില്ല. കാരണം കോടികൾ വാങ്ങി ഫ്രാഞ്ചൈസികൾക്ക് കളിക്കുന്നതിനാൽ താരങ്ങൾക്ക് ഏതൊക്കെ മത്സരങ്ങളിൽ കളിക്കാം കളിക്കേണ്ട എന്ന തീരുമാനിക്കാനാവില്ല.
ഫ്രാഞ്ചൈസികളുടെ സപ്പോർട്ട് സ്റ്റാഫുകളോട് താരങ്ങളുടെ ഫിറ്റ്നസ് വിവരങ്ങൾ പതിവായി അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞുവെന്ന് ദേശീയ ക്രിക്കറ്റ്ഡ് അക്കാഡമി സ്പോർട്സ് ആൻഡ് സയൻസ് വിഭാഗം തലവൻ നിതിൻ ലാൽ പിടിഐയോട് വ്യക്തമാക്കി. പ്ലേ ഓഫിൽ കടക്കാത്ത താരങ്ങളെ ചിലപ്പോൾ ബിസിസിഐ ആദ്യമേ ന്യൂയോർക്കിലേക്ക് അയച്ചേക്കും.