ഉത്തേജന പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ഹാമർ ത്രോ താരത്തിന് വിലക്ക്. രചനകുമാരി എന്ന 30-കാരിയെയാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഇന്റഗ്രിറ്റ് യൂണിറ്റ്(എ.ഐ.യു) വിലക്കിയത്. ഏറെക്കുറെ താരത്തിന്റെ കരിയർ ഇതോടെ അവസാനിക്കും. കഴിഞ്ഞ വർഷം പരിശോധനയ്‌ക്ക് ശേഖരിച്ച ഡോപ്പ് സാമ്പിളിൽ
Stanozolol, Metandienone, Dehydrochloromethyltestosterone (DHCMT), Clenbuterol എന്നീ സ്റ്റിറോയിഡുകൾ അടങ്ങിയതായി കണ്ടെത്തി.ഇതേ തുടർന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയത്. 2023 നവംബർ 24 മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. ഇക്കാര്യം എക്സിലൂടെയാണ് എ.ഐ.യു വ്യക്തമാക്കിയത്. രണ്ടു സാമ്പിളുകളാണ് ഇവരിൽ നിന്നാണ് ശേഖരിച്ചത്.എ.ഐ.യു നടത്തിയ അന്വേഷണത്തിൽ വ്യക്തമായ വിശദീകരണം നൽകാനോ തെളിവ് നൽകാനോ ഇവർക്ക് കഴിഞ്ഞില്ല. ഇവർക്കെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് അവർക്ക് കഴിഞ്ഞത്. നാഷണൽ ഇന്റർ-സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇവർ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വെങ്കലവും നേടിയിരുന്നു. അന്താരാഷട്ര തലത്തിൽ ഇവർക്ക് മെഡലുകളൊന്നും നേടാനായിട്ടില്ല.