ഭ്രമയുഗം തിയേറ്ററിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയും അമാൽഡ ലിസും മുഖാമുഖം നോക്കി നിൽക്കുന്നതാണ് പോസ്റ്റർ.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രൂപ-ഭാവ വിസ്മയമായിരിക്കും ചിത്രം എന്നതാണ് ഭ്രമയുഗത്തിന്റെ പ്രത്യേകത. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങുന്ന ഹൊറർ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ഭ്രമയുഗത്തിന്റെ ട്രെയിലറിനും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഭ്രമയുഗം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ്. നൈറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രനും എസ്. ശശികാന്തുമാണ് നിർമ്മാണം. ഛായാഗ്രഹണം- ഷെഹനാദ് ജലാൽ, എഡിറ്റർ-ഷഫീക്ക് മുഹമ്മദ് അലി, സംഗീതം- ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ- ടി ഡി രാമകൃഷ്ണൻ.















