അബുദാബി: ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പൂജകളിലും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി അബുദാബിയിൽ എത്തിയതിന്റെയും പൂജകളിൽ പങ്കെടുത്തിന്റെയും ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ക്ഷേത്രത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ പ്രവേശനം മുതലുള്ള ചിത്രങ്ങൾ കാണാം…
1 അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നു
2 അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായി കലാകാരന്മാർ ശംഖ് മുഴക്കുന്നു.
3 അബുദാബിയിലെ ബാപ്സ് ക്ഷേത്രം സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമെന്ന് മോദി പറഞ്ഞു. പുരോഹിതന്മാരെ വണങ്ങുന്നു.
4 പ്രധാന ചടങ്ങുകളിൽ പങ്കെടുക്കുന്നു
5 അബുദാബിയിൽ ബാപ്സ് ക്ഷേത്രം നിർമിക്കാൻ സഹായിച്ച യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറയുന്നു.
6 ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രത്തിന്റെ ചിത്രം
7 ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നു.
8 ക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം കൈവീശി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു.
9 ബാപ്സ് മന്ദിറിലെ മഹാരാജ് സ്വാമി നാരായണന്റെ വിഗ്രഹത്തിൽ പ്രധാനമന്ത്രി ഹാരമണിയിക്കുകയും പുഷ്പദളങ്ങൾ അർപ്പിക്കുകയും ചെയ്തു.