മാസപ്പടി കേസ്; വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു, എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത് 2021-ൽ; സുപ്രധാന വെളിപ്പെടുത്തലുകളുമായി ആർ.ഒ.സി

Published by
Janam Web Desk

ബെംഗളൂരു: 2021-ലാണ് മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചതെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ മൂന്ന് വർഷം മുമ്പ് അന്വേഷണം തുടങ്ങിയെന്നും എസ്എഫ്‌ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചു. എതിർ സത്യവാങ്മൂലത്തിലാണ് വീണയെയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാഴ്‌ത്തിയുള്ള എസ്എഫ്‌ഐഒയുടെ വെളിപ്പെടുത്തൽ.

2021 ജനുവരിയിലാണ് ചട്ട വിരുദ്ധ ഇടപാടിൽ അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്കിന്റെ ഉടമയായ വീണാ വിജയനിൽ നിന്ന് 2022 ജൂലൈ 22 ന് നേരിട്ട് മൊഴിയെടുത്തു. ബെംഗളൂരു ആർ.ഒ.സിയിലെ ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്. വീണാ വിജയന് പിഴ ഇട്ടിരുന്നതായും 2022 നവംബറിലാണ് എക്‌സാലോജിക്ക് പൂട്ടിയതെന്നും എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു.

എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ എക്‌സാലോജിക് ഹർജി നൽകിയിരുന്നു. എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ എക്‌സാലോജിക്കിന് കർണാടക ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജിയിൽ വിധി പറയും വരെ വീണയെ അറസ്റ്റ് ചെയ്യരുതെന്ന് എസ്എഫ്‌ഐഒയ്‌ക്കും നിർദ്ദേശമുണ്ട്.

 

Share
Leave a Comment