മലയാളികൾ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. 21-ാം നൂറ്റാണ്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ തിയേറ്ററിലെത്തിയ ആദ്യ മലയാള ചിത്രമെന്നതായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രം തിയേറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ചിത്രം ഞെട്ടിച്ചോ ഇല്ലയോ എന്ന് പറയുകയാണ് പ്രേക്ഷകർ. ആരാധകരുടെ ആദ്യ പ്രതികരണം എങ്ങനെയാണെന്ന് നോക്കാം…
ഭ്രമയുഗം പരീക്ഷണ ചിത്രം എന്നൊരിക്കലും പറയാൻ സാധിക്കില്ലെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. കഥ പറയുന്ന തരത്തിൽ ഓരോ പ്രേക്ഷകനെയും 18-ാം നൂറ്റാണ്ടിലേക്ക് മമ്മൂട്ടിയും കൂടെയുള്ള ഓരോ അഭിനേതാക്കളും കൊണ്ടുപോയി.ഭയങ്കരമായ പ്രകടനമാണ് മമ്മൂട്ടി സിനിമയില്‍ നടത്തിയിട്ടുണ്ട്. രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും അര്‍ജുൻ അശോകന്റെ പ്രകടനത്തെക്കുറിച്ചും പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്.
മമ്മൂട്ടിയെന്ന നടന്റെ പരീക്ഷണമല്ല, തകർപ്പൻ പെർഫോമൻസ് തന്നെയായിരുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലെ ഒരു സിനിമയായിരുന്നു. എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുമോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. എഡിറ്റിംഗും സൗണ്ട് ക്വാളിറ്റിയെക്കുറിച്ചും നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രൂപ-ഭാവ വിസ്മയം തന്നെയായിരുന്നു ഭ്രമയുഗം. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ഷെഹ്‍നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.















