കരിയറിലെ 11-ാം ടെസ്റ്റ് സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമ്മ പോരാടിയപ്പോൾ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ മികച്ച നിലയിൽ. എട്ടോവറിൽ 3ന് 35 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട ടീമിനെയാണ് ജഡേജയെ കൂട്ടുപിടിച്ച് രോഹിത് ശർമ്മ മികച്ച നിലയിലെത്തിച്ചത്. യശസ്വി ജയ്സ്വാൾ 10 റൺസുമായും രജത് പട്ടിദാർ 5 റൺസുമായും കൂടാരം കയറിയപ്പോൾ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ഗിൽ ഡക്കായി.
സ്ഥാന കയറ്റം കിട്ടി നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആത്മവിശ്വാസത്തോടെ ബറ്റ് വീശിയപ്പോൾ ഇന്ത്യൻ സ്കോർ മുന്നോട്ട് കുതിച്ചു. രോഹിത് ശർമ്മ സ്വതസിദ്ധ ശൈലിയിലാണ് അടിച്ചുതകർത്ത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 150 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നിന് 206 എന്ന നിലയിലാണ് ഇന്ത്യ. 181 പന്തിൽ 114 റൺസുമായി രോഹിതും 72 റൺസുമായി ജഡേജയുമാണ് ക്രീസിൽ.
21-ാം അർദ്ധശതകം 97 ബോളിൽ പൂർത്തിയാക്കിയ രോഹിത് ഇന്നിംഗ്സിന്റെ 51-ാം ഓവറിൽ സെഞ്വറിയും പൂർത്തിയാക്കി. എം.എസ് ധോണിയുടെ റെക്കോർഡും താരം മറികടന്നു. ടെസ്റ്റിൽ ഏറ്റവും അധികം സിക്സ് നേടുന്ന രണ്ടാമത്തെ താരമാണ് നിലവിൽ രോഹിത് ശർമ്മ. 78 സിക്സെന്ന ധോണിയുടെ റെക്കോർഡാണ് ഹിറ്റമാൻ മറികടന്നത്. 91 സിക്സടിച്ച മുൻ താരം വിരേന്ദർ സെവാഗാണ് ഇനി താരത്തിന് മുന്നിലുള്ളത്. അരങ്ങേറ്റ്ക്കാരായ ധ്രുവ് ജുറൈലും സർഫറാസ് ഖാനുമാണ് അടുത്തതായി ബാറ്റിംഗിനിറങ്ങുക.
Captain Rohit 🦸♂️ to the rescue!
Will we see yet another masterclass from the #TeamIndia captain on Day 1?#BazBowled #JioCinemaSports #IDFCFirstBankTestSeries pic.twitter.com/gmwmqHUWh7
— JioCinema (@JioCinema) February 15, 2024
“>
I. C. Y. M. I
Down the ground comes Rohit Sharma & TONKS a cracking maximum 👌 👌
Watch 🎥 🔽
Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @ImRo45 | @IDFCFIRSTBank pic.twitter.com/YV0BdraHgz
— BCCI (@BCCI) February 15, 2024
“>