ന്യൂഡൽഹി: പുതിയ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഫെമ ലംഘന കേസിൽ മഹുവയ്ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഫെബ്രുവരി 19ന് ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്.
ഫെമ ആക്ട് പ്രകാരമാകും മഹുവയുടെ മൊഴി രേഖപ്പെടുത്തുക. നിലവിൽ മഹുവയ്ക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ചോദ്യത്തിന് കോഴ അഴിമതിയിലാണ് മഹുവയ്ക്ക് ലോക്സഭാ സ്ഥാനാർത്ഥിത്വം നഷ്ടമായിരുന്നു. പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്മേലായിരുന്നു മഹുവയ്ക്കെതിരെ നടപടി സ്വീകരിച്ചത്.