നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. റാഫി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്. കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ഫെബ്രുവരി 23 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ദേവിക സഞ്ജയ് നായികയാകുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്നു. കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ തന്നെയാണ് സിനിമയുടെ നിർമ്മാണം. ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.
ആദ്യമായാണ് നാദിർഷയും റാഫിയും ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. റാഫിയും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജി കുമാർ, എഡിറ്റർ -ഷമീർ മുഹമ്മദ്, മേക്കപ്പ് -റോണെക്‌സ് സേവ്യർ, അസോസിയേറ്റ് ഡയറക്ടർ -ദീപക് നാരായൺ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്