ന്യൂഡൽഹി: എം.ടെക് വിദ്യാർത്ഥി ഡൽഹയിലെ ഐ.ഐ.ടിയിൽ തൂങ്ങി മരിച്ച നിലയൽ. ഹോസ്റ്റൽ മുറിയിൽ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടത്. സഞ്ജയ് നേർക്കർ എന്ന 24-കാരനാണ് മരിച്ചത്. വീട്ടുകാർ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് പ്രതികരണമില്ലാതായതോടയാണ് സുഹൃത്തുക്കളെ വിവരമറിയിച്ചത്. ഇവരെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. ദ്രോണാചാര്യ ഹോസ്റ്റലിലെ 757ാം മുറിയിലാണ് വിദ്യാർത്ഥി താമസിച്ചിരുന്നത്. മഹാരാഷ്ട്രയിലെ നാഷിക് സ്വദേശിയാണ് സഞ്ജയ്.
വ്യാഴാഴ്ച രാത്രിയാണ് യുവാവിന്റെ ബന്ധുക്കൾ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചത്. പ്രതികരണമില്ലാതിരുന്നതോടെ അവർ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഹോസ്റ്റലിലെ സുഹൃത്തുക്കൾ എത്തുമ്പോൾ മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. അവർ ഗാർഡിനെ വിവരം അറിയിച്ചു. മുറിയുടെ വാതിൽ പാെളച്ച് പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ സഞ്ജയെ കണ്ടെത്തുന്നത്. വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.