വയനാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്നു. വയനാട് കുറുവാദ്വീപിലാണ് ഡ്യൂട്ടിക്കിടെ വാച്ചറെ കാട്ടാന ആക്രമിച്ചത്. പാക്കം സ്വദേശി പോളി(52)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചെറിയമല ജംഗ്ഷനിൽ വച്ചാണ് സംഭവം. പരിക്കേറ്റ പോളിനെ ചികിത്സയ്‌ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.















