തിരുവനന്തപുരം : അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്‌സ് ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയപ്പോൾ, ഇങ്ങ് കൊച്ചു കേരളത്തിലും ഒരു കൂട്ടം കരകൗശല തൊഴിലാളികൾക്ക് ആത്മാഭിമാനം .
പത്തനംതിട്ട ജില്ലയിലെ പരുമലയിലെ അനന്തൻ ആചാരിയും , മകൻ അനു അനന്തനാണ് അബുദാബി ക്ഷേത്രത്തിനായി അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹവും , ശബരിമല ക്ഷേത്രമാതൃകയിൽ 18 പടികളും തയ്യാറാക്കിയത് .
പീഠമുള്ള വിഗ്രഹത്തിന് നാലടി ഉയരമുണ്ടെന്നും പഞ്ചലോഹത്തിലുള്ള അയ്യപ്പന്റെ ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹമാണ് ഇതെന്നും അനന്തൻ ആചാരി പറഞ്ഞു. കഴിഞ്ഞ അനേക ദശകങ്ങളായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിഗ്രഹങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണം ഇവരാണ് നിർവ്വഹിക്കുന്നത് .
ശബരിമല അയ്യപ്പക്ഷേത്രത്തിലെ തന്ത്രി മുഖേനയാണ് അബുദാബി ക്ഷേത്രത്തിലെ വിഗ്രഹ നിർമ്മാണ ജോലികൾ ഇവർക്ക് ലഭിച്ചത്.















