മുംബൈ: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്. അറസ്റ്റിലായവർ വിവിധ സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. അത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന 374 കിലോ കഞ്ചാവാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ലഹരിവസ്തുക്കൾ കടത്താൻ പ്രതികൾ ഉപയോഗിച്ചിരുന്ന നാല് വാഹനങ്ങളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് വൻ തോതിൽ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. കൂടുതൽ അന്വേഷണം നടന്നുവരിയാണെന്നും അതിർത്തികളിൽ വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി ഒരു വിദേശ പൗരനെ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. 3.37 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.