മോഹൻലാലിന്റെ മകൻ എന്ന നിലയിൽ അല്ലാതെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പ്രണവ് മോഹൻലാൽ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ പ്രണവ് അഭിനയിച്ചുള്ളുവെങ്കിലും മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള അടുപ്പമാണ് അപ്പു എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന പ്രണവിനോടുള്ളത്.
മറ്റുള്ള താര പുത്രന്മാരിൽ നിന്നും വ്യത്യസ്തനായി ആഡംബര ജീവിതമോ ആഡംബര വസ്തുക്കളോ സ്വന്തമാക്കാതെ തികച്ചും സാധാരണ ജീവിതം നയിക്കുന്ന പ്രണവ് എന്നും എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. സംവിധായകൻ മേജർ രവി അപ്പുവിനെ പറ്റി പറഞ്ഞ വാക്കുകളാണ് ഇതിനോട് ചേർന്ന് വായിക്കാവുന്നതാണ്. ഒരു അഭിമുഖത്തിലാണ് അപ്പുവിന്റെ ലളിതജീവിതത്തെ കുറിച്ച് മേജർ രവി വാചാലനാകുന്നത്.
“സുജി അപ്പുവിനെ കുറിച്ച് പറഞ്ഞത് ഓർമ്മയുണ്ട്, അവന് പതിനെട്ടാമത്തെ വയസിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടി. അന്ന് സുജിക്ക് ഒരു ടൊയോട്ട കൊറോളയുണ്ടായിരുന്നു… ഒരു വലിയ വണ്ടി. അന്ന് സുജി പറഞ്ഞു, എടാ അപ്പു നീ ആ വണ്ടിയെടുത്തോന്ന്, വേണ്ട അമ്മ, എനിക്ക് വേണ്ട, അവസാനം ഫോഴ്‌സ് ചെയ്തിട്ട് ആ കുട്ടി വാങ്ങിച്ചത് മാരുതി 800 ആണ്..ചെറിയൊരു വണ്ടി, എസി പോലും ഇല്ല- മേജർ രവി പറഞ്ഞു.