കോഴിക്കോട്: വാഷും നാടൻ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ച് പോലീസ്. 100 ലിറ്റർ വാഷും ചാരായവുമാണ് പോലീസ് നശിപ്പിച്ചത്. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്.ഐ ജിതിൻവാസിന്റെ നേതൃത്വത്തിൽ പെരുവണ്ണാമൂഴി പോലീസും പേരാമ്പ്ര ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്ന് നടത്തിയ റെയ്ഡിൽ വാഷും, വാറ്റുപകരണങ്ങളും ചാരായവും കണ്ടെത്തുകയായിരുന്നു.
പെരുവണ്ണാമൂഴി നരിമഞ്ച കോളനിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും വാഷും, വാറ്റുപകരണങ്ങളും പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോളനി റോഡിന്റെ സൈഡിലായി ഒളിപ്പിച്ച നിലയിലായിരുന്ന 6 ലിറ്റർ ചാരായം കണ്ടെത്തിയത്. ഇവയെല്ലാം നശിപ്പിച്ചതായി പോലീസ് അറിയിച്ചു.















