വീടിനെ കുറിച്ച് നമുക്കെല്ലാം ഒരുപാട് സങ്കൽപ്പങ്ങളുണ്ട്. അതിന്റെ അകവും പുറവും എങ്ങനെയാകണമെന്ന് മനസിൽ കൃത്യമായി പ്ലാൻ ചെയ്യുന്നവരാണ് എല്ലാവരും. വീടിന്റെ ഡിസൈനുകൾ എത്രമാത്രം ക്രോസ് ചെക്ക് ചെയ്തിട്ടുണ്ടാകും നമ്മൾ. എന്നാഷ ഇത്തരമൊരു ഡിസൈൻ നമ്മൾ കണ്ടിട്ടുണ്ടാകില്ല. വിമാനത്തെ തന്നെ വീടാക്കി മാറ്റിയാലോ.? അത്ഭുതപ്പെടേണ്ട അങ്ങനെയൊരു വില്ലയൊരുക്കിയിരിക്കുകയാണ് ബാലി സ്വദേശിയായ യുവാവ്.
ബോയിംഗ് 737 എയർലൈൻ ഒരു സ്വകാര്യ ജെറ്റ് വില്ലയാക്കി മാറ്റി യുവാവ്. ഇന്തോനേഷ്യയിലെ ബാലിയിൽ ‘പാർക്ക്’ ചെയ്ത ബോയിംഗ് 737 ഒരു സ്വകാര്യ ജെറ്റ് വില്ലയാക്കി മാറ്റിയിരിക്കുന്നത്. ഫെലിക്സ് ഡെമിനാണ് വാണിജ്യ വിമാനത്തെ സ്വകാര്യ ജെറ്റ് വില്ലയാക്കി മാറ്റിയത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് വില്ലയുള്ളത്.
ഇന്റീരിയറാണ് വില്ലയുടെ ആകർഷണം. സ്വീകരണ മുറിയും കിടപ്പുമുറിയും കുളിമുറിയും അടുക്കളയും അടങ്ങുന്ന വില്ലയുടെ നവീകരിച്ച ഇൻ്റീരിയർ ഏവരെയും പിടിച്ചിരുത്തും. വളരെ മനോഹരമായാണ് വിമാനത്തിന്റെ ചിറകിനെ വില്ലയുടെ ഭാഗമാക്കി മാറ്റിയെടുത്തിരിക്കുന്നത്. വിമാനത്തിന്റെ വലത് ചിറക് കടലിലേക്ക് ഇറങ്ങിയാണ് നിൽക്കുന്നത്. ഇത് കടൽകാഴ്ച ആസ്വദിക്കാൻ പ്രയോജനം ചെയ്യും. ഇതിനായി ഫർണിച്ചറുകൾ അടക്കം തയ്യാറാക്കിയിട്ടുണ്ട്. വില്ലയോട് ചേർന്ന് സ്വിമ്മിംഗ് പൂളും തയ്യാറാക്കിയിട്ടുണ്ട്. വില്ല വാടകയ്‌ക്ക് ലഭ്യമാണെന്ന് ഫെലിക്സ് അറിയിച്ചു.
ചിത്രങ്ങൾ കാണാം:
ജെറ്റ് വില്ലിലേക്കുള്ള പടികെട്ടുകളും ബെഡ്റുമും
വിമാനത്തിന്റെ ചിറകിൽ നിന്നുമുള്ള കാഴ്ച
വില്ലയിലെ ഡൈനിംഗ് ഹാൾ
കടലിേക്കിറങ്ങി നിൽക്കുന്ന വിമാനത്തിന്റെ ചിറകും, സ്വിമ്മിംഗ് പൂളും