തിരുവനന്തപുരം: ഗൂഗൾപേ അക്കൗണ്ട് മുഖേന കൈക്കൂലി വാങ്ങിയ പരുത്തിപള്ളി റേഞ്ച് ഓഫീസറും ഡ്രൈവറും സസ്പെൻഷനിൽ. റേഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് സംഘത്തിന്റെ അന്വേഷണത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇരുതലമൂരിയെ കടത്തിയ കേസിലാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. കേസിൽ നിന്നും പ്രതികളെ ഒഴിവാക്കുന്നതിനായി 1,45,000 രൂപ വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. അഴിമതി ആരോപണത്തെ തുടർന്ന് സ്ഥലം മാറ്റിയ സുധീഷ് കഴിഞ്ഞ ദിവസമാണ് പരുത്തിപ്പള്ളിയിൽ നിയമിതനായത്. ഇതേ തുടർന്ന് വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.