ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ യാഷ് ചെറിയൊരു കടയിൽ നിന്നും ചോക്ലേറ്റ് വാങ്ങുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചെറിയൊരു പല ചരക്ക് കടയിൽ നിന്നും ഭാര്യ രാധികയ്‌ക്ക് മിഠായി വാങ്ങി കൊടുക്കുന്നതാണ് ചിത്രം. കർണാടകയുടെ വടക്കൻ തീരപ്രദേശത്തെ ഭട്‌കലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
അടുത്തിടെ, ഭാര്യ രാധിക പണ്ഡിറ്റിനും മക്കളായ അയ്‌റയ്‌ക്കും യാഥർവിനും ഒപ്പം ഭട്‌കലിലെ ചിത്രാപൂർ മഠം ക്ഷേത്രം നടൻ സന്ദർശിച്ചിരുന്നു. ആ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പലചരക്ക് കടയുടെ മുന്നിലിരിക്കുന്ന ഭാര്യയെയും ചിത്രത്തിൽ കാണാം. ചിത്രം വൈറലായതിന് പിന്നാലെ, നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കന്നടയിലെ സൂപ്പർ സ്റ്റാർ ആയിട്ടും താരജാഡയില്ലാത്ത പെരുമാറ്റമെന്ന രീതിയിലാണ് കൂടുതലും കമന്റുകൾ. സാധാരണക്കാരനെപ്പോലെയാണ് പെരുമാറ്റം, ഈ ലാളിത്യമാണ് എല്ലാ താരങ്ങൾക്കും ആവശ്യം ഇത്തരത്തിൽ നിരവധി കമന്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്.