മുംബൈ: സീഷൻ സിദ്ദിഖ് ഉൾപ്പെടെ 6 എംഎൽഎമാർ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നു. 43 കോൺഗ്രസ് എംഎൽഎമാരിൽ ആറ് പേരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. പാർട്ടി വിടാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
എംഎൽഎമാർ ബിജെപിയിലോ എൻസിപിയിലോ ചേരാനുള്ള സാധ്യതയായാണ് ഇതിനെ കാണുന്നത്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി അടുത്ത ബന്ധം പുലർത്തുന്ന എംഎൽഎമാരാണ് ഇവർ എന്നതും കോൺഗ്രസിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട്.