തൃശൂർ: മദ്യലഹരിയിൽ ജോലിക്കെത്തിയ കണ്ടക്ടറെ കൊണ്ട് പൊറുതിമുട്ടി ഡ്രൈവറും യാത്രക്കാരും. ഒടുവിൽ ഡ്രൈവർ, ഇയാളെ പാതിവഴിയിൽ ഇറക്കിവിട്ടു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ബസിലാണ് സംഭവം.
മദ്യപിച്ചാണ് ജോലിക്കെത്തിയതെന്ന് യാത്രക്കാർക്ക് ബോധ്യമായതോടെ ഡ്രൈവറോട് പരാതിപ്പെട്ടു. ബസ് മഴുവഞ്ചേരിയിലെത്തിയപ്പോൾ കണ്ടക്ടറുടെ ശല്യം സഹിക്കാതെ യാത്രക്കാർ രംഗത്തെത്തി. ഇതോടെ ബസ് നിർത്തി കണ്ടക്ടർറെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ട ശേഷം സർവീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് മടങ്ങി.















