വയനാട്: ജില്ലയെ ഭീതിയിലാഴ്ത്തി വന്യജീവികൾ. ഇരുചക്രവാഹനത്തിൽ രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് കടുവയുടെ മുൻപിൽ നിന്ന് തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. മരണത്തെ മുഖാമുഖം കണ്ട അനീഷാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വയനാട് പുൽപ്പള്ളി 56-ലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശുവിനെ കടുവ കടിച്ച് കൊന്ന സ്ഥലത്തിന് സമീപമായിരുന്നു അനീഷ് കടുവയെ കണ്ടത്. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയും പുലർച്ചെ കടുവ പിടികൂടി.















