കൊല്ലം: തൃശൂരിൽ സുരേഷ് ഗോപിക്ക് ലഭിക്കുന്ന ജനപിന്തുണയിൽ വിളറിപൂണ്ട് കോൺഗ്രസ് നേതാക്കൾ. ഇതോടെ സമൂഹമാദ്ധ്യമങ്ങൾ വഴി സുരേഷ് ഗോപിയെ ഇകഴ്‌ത്താനാണ് കോൺഗ്രസ് നേതാക്കളും ശ്രമം. തൃശൂർ എംപിക്കെതിരെ ജനരോഷം ആഞ്ഞടിക്കുന്ന സന്ദർഭത്തിൽ എങ്ങനെയും ടി.എൻ പ്രതാപനെ നന്മമരമാക്കാൻ കോൺഗ്രസ് നേതാക്കളും അവരുടെ സൈബർ ഇടങ്ങളും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ടി.എൻ പ്രതാപനെ വാനോളം പുകഴ്‌ത്തിയും സുരേഷ് ഗോപിയെ മോശം ഭാഷയിൽ ഇകഴ്‌ത്തിയും രംഗത്തു വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ.
“എന്തൊക്കെ ഗിമ്മിക്ക് കാണിച്ചാലും തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. കൊല്ലത്ത് ഇഷ്ടം പോലെ പൂക്കാര് ഉണ്ട്. ഇവിടുന്ന് ഓർഡർ ചെയ്യാതെ തൃശൂരിൽ നിന്നും പൂ ഓർഡർ ചെയ്യുന്നു. പള്ളികളും അമ്പലങ്ങളും കൊല്ലത്ത് ധാരാളമുണ്ട്. ഇവിടൊന്നും കൊടുക്കാതെ കിരീടം കൊണ്ട് തൃശൂർ ചെന്നിട്ട് രക്ഷയുണ്ടാവില്ല. തൃശൂരിലെ ജനങ്ങൾക്ക് എല്ലാം അറിയാം. അതുകൊണ്ട് നാടിന്റെ ജനപ്രിയനായ ടി.എൻ പ്രതാപൻ അവിടെ വിജയിക്കും”.
“സുരേഷ് ഗോപിയെ പോലെ ഷോ വർക്കല്ല ടി.എൻ പ്രതാപൻ ചെയ്യുന്നത്. ടി.എൻ പ്രതാപന്റെ നന്മകൾ തൃശൂരിലെ ജനങ്ങൾക്കറിയാം. ഒരു കൈ കൊണ്ട് ചെയ്യുന്നത് മറു കൈ അറിയില്ല. അങ്ങനെയുള്ള സുരേഷ് ഗോപി ടി.എൻ പ്രതാപന്റെ മുമ്പിൽ അടപടലം തകർന്നു പോകും. ഒരു സംശയവും വേണ്ട”- ബിന്ദുകൃഷ്ണ പറഞ്ഞു.















