ലക്നൗ: ശ്രീ കൽക്കി ധാം ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റ് ചെയർമാൻ ആചാര്യ പ്രമോദ് കൃഷ്ണം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
#WATCH | Uttar Pradesh: Prime Minister Narendra Modi lays the foundation stone of Hindu shrine Kalki Dham in Sambhal.
Uttar Pradesh CM Yogi Adityanath and Shri Kalki Dham Nirman Trust Chairman Acharya Pramod Krishnam also present. pic.twitter.com/sTJk2FPEYc
— ANI (@ANI) February 19, 2024
കൽക്കിധാമിലെ സന്യാസിമാർ കൽക്കിധാം ക്ഷേത്രത്തിന്റെ നിർദ്ദിഷ്ട രൂപം പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു.
#WATCH | Saints of Hindu shrine Kalki Dham present the proposed form of Kalki Dham temple to Prime Minister Narendra Modi. pic.twitter.com/OiviwNBTp6
— ANI (@ANI) February 19, 2024
ശ്രീകോവിലിനുള്ളിൽ പ്രധാനമന്ത്രി പൂജിച്ച പ്രധാനകല്ല് സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ മാതൃകയും അനാച്ഛാദനം ചെയ്തു. ചടങ്ങിന് ശേഷം സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി തന്നെ ക്ഷേത്രത്തിന് തറക്കല്ലിടുന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.
ക്ഷേത്ര ചടങ്ങുകളിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തി ദിവസങ്ങൾക്ക് പിന്നാലെ ആചാര്യ പ്രമോദ് കൃഷ്ണത്തെ പാർട്ടി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പുറത്താക്കിയിരുന്നു. രാമനാമം ജപിക്കുകയോ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയാലോ പാർട്ടി വിരുദ്ധ പ്രവർത്തനമെന്നാണ് പറയുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എന്ന് ആരോപിക്കുന്ന കാര്യങ്ങൾക്ക് മറുപടി നൽകാനും കോൺഗ്രസ് ബാധ്യസ്ഥാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















