മുംബൈ: ഭാരതത്തിൽ നിന്നും ആദ്യ ബാച്ചായി 20 ടൺ വാഴപ്പഴം കയറ്റിയയച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ഗുരുകൃപ കോർപ്പറേഷനാണ് 1540 ബോക്‌സ് (20 ടൺ) വാഴപ്പഴം റഷ്യയിലേക്ക് അയച്ചത്. ചരക്കുമായി റഷ്യയിലേക്ക് തിരിച്ച കണ്ടെയ്‌നർ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ അഭിഷേക്‌ദേവ് ഫ്‌ലാഗ് ഓഫ് ചെയ്തു.
റഷ്യയിലെ ജനങ്ങളുടെ പ്രിയ ഭക്ഷണമാണ് വാഴപ്പഴം. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനെയാണ് റഷ്യ പഴവർഗങ്ങൾക്കായി ആശ്രയിച്ചിരുന്നത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ കാര്യമായ വിള്ളൽ വ്യാപാര ബന്ധത്തെയും ബാധിച്ചു. ഇക്കാരണത്താലാണ് റഷ്യ ഭാരതത്തെ പഴങ്ങളുടെ ഇറക്കുമതിക്ക് ആശ്രയി
ഈ അവസരം പ്രയോജനപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അഭിഷേക്‌ദേവ് പറഞ്ഞു. നിലവിൽ കയറ്റി അയച്ചിരിക്കുന്ന ചരക്കുകൾ റഷ്യയിലെ നോവറോസിസ്‌ക് തുറമുഖത്തും അവിടെ നിന്നും മോസ്‌കോയിൽ എത്തിക്കും. തുടർന്നും കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി പച്ചക്കറി, പഴവർഗ കയറ്റുമതി രംഗത്തുള്ള സ്ഥാപനമാണ് ഗുരുകൃപ കോർപ്പറേഷൻ. യൂറോപ്പിലേക്കും മദ്ധ്യേഷ്യയിലേയ്‌ക്കും ഗുരുകൃപ കോർപ്പറേഷൻ കയറ്റുമതി നടത്തുന്നുണ്ട്. റഷ്യയിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സ്ഥാപനം. രാജ്യത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം കൃഷിചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്. ഇവിടെ നിന്നും സമാഹരിക്കുന്ന വാഴപ്പഴവും അനുബന്ധ കാർഷിക ഉത്പന്നങ്ങളും മഹാരാഷ്‌ട്രയിൽ എത്തിച്ച് ഗ്രേഡ് അനുസരിച്ചാണ് കയറ്റുമതി ചെയ്യുന്നത്.