കഴിഞ്ഞ വർഷം ആഗോളത്തലത്തിൽ തരംഗം സൃഷ്ടിച്ച സിനിമയയായിരുന്നു ബാർബി. മാർഗററ്റ് റോബിയും റയാൻ ഗോസ്ലിംഗും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ആഗോള ബോക്സോഫിസിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രവുമായി. ഇതിന്റെ ഹാങ്ഓവർ തീർന്നിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ വ്യക്തമാക്കുന്നത്.
മുംബൈക്കാരിയായ ഷെഫ് ഹീന കൗസർ നടത്തിയ ഒരു ഭക്ഷണ പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പിങ്ക് പാർട്ടിയുടെ ചുവട് പിടിച്ച് ഉണ്ടാക്കിയ പിങ്ക് ബിരിയാണിയാണ് സോഷ്യൽ മീഡിയിയൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ഇവർ വ്യക്തമാക്കിയില്ല.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായതോടെ ഭക്ഷണം പാഴാക്കുന്നതിന് ഇവർക്കെതിരെ വിമർശനം ഉയർന്നു. ഇത് ആർക്കെങ്കിലും കഴിക്കാൻ വേണ്ടിയാണോ തയാറാക്കിയതെന്നും വെറുതെ ഭക്ഷണം പാഴാക്കരുതെന്നും ഒരു വിഭാഗം ആൾക്കാർ തുറന്നടിച്ചു. നല്ലൊരു ഭക്ഷണ വിഭവത്തെ ഇത്തരത്തിൽ അപമാനിക്കരുതെന്ന് മറ്റു ചിലർ പറഞ്ഞപ്പോൾ പരീക്ഷണത്തെ സ്വാഗതം ചെയ്തും ചിലർ രംഗത്തുവന്നു.
View this post on Instagram
“>
View this post on Instagram