ന്യൂഡൽഹി : ഇന്ത്യയുടെ തീർത്ഥാടന നഗരികളാകാൻ ഒരുങ്ങുകയാണ് അയോദ്ധ്യയും , മഥുരയും , കാശിയും . ഏകദേശം 40,000 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശിലാസ്ഥാപനം നടത്തിയത് . ഇവിടെ വൻതോതിൽ നിക്ഷേപം നടത്താൻ ഇതിനകം തന്നെ വലിയൊരു വിഭാഗം സംരംഭകർ മുന്നോട്ട് വന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലം കൂടിയായ വാരണാസിയിൽ 15,313.81 കോടി രൂപയുടെ പദ്ധതികളാണ് ആരംഭിക്കുക . 124 നിക്ഷേപകർ ഇവിടെ തങ്ങളുടെ സംരംഭങ്ങൾ സ്ഥാപിക്കും . ഇത് വഴി 40000 ത്തിലേറെ പേർക്ക് തൊഴിൽ നൽകും.10,155.79 കോടി രൂപയുടെ പദ്ധതികൾക്ക് ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യ സാക്ഷ്യം വഹിക്കും.
ഋഷിമാരുടെ പുണ്യസ്ഥലമായ ചിത്രകൂടം, ഗൗതമബുദ്ധന്റെ മഹാപരിനിർവാണ സ്ഥലമായ ഖുശിനഗർ, പ്രയാഗ് രാജ് , നൈമിഷാരണ്യ തീർത്ഥാടനത്തിന് പ്രസിദ്ധമായ സീതാപൂർ, വിന്ധ്യാചലഭൂമിയായ മിർസാപൂർ എന്നിവയടക്കം നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ നവീകരിക്കാനും പദ്ധതിയുണ്ട്.
2025 ലെ മഹാകുംഭ മേള കണക്കിലെടുത്ത് ഈ നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നത്. 7047.37 കോടി രൂപയുടെ പദ്ധതികളാണ് ചിത്രകൂടിൽ നടപ്പാക്കുക. 21,801.8 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ സീതാപൂർ മേഖലയിൽ നടപ്പാക്കും
മിർസാപൂർ ജില്ലയിലും 7358 കോടി രൂപയുടെ നിക്ഷേപം നടപ്പാക്കും. ഇത്തരത്തിൽ 8 ആരാധനാലയങ്ങളിലായി 86,000 കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകും.















