ഡൽഹി: ജമ്മുകശ്മീരിൽ 30,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, റോഡ് മേഖലകളിലുൾപ്പടെ വിവിധ വികസ പദ്ധതികൾക്കാണ് നാളെ(ഫെബ്രുവരി 20) ജമ്മുവിലെത്തുന്ന പ്രധാനമന്ത്രി തുടക്കമിടുന്നത്. ‘വിക്ഷിത് ഭാരത്, വിക്ഷിത് ജമ്മു’ പരിപാടിയുടെ ഭാഗമായി ജമ്മു കശ്മീരിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട 1,500 ഓളം സർക്കാർ ജീവനക്കാർക്കുള്ള നിയമന കത്തുകളും അദ്ദേഹം വിതരണം ചെയ്യും. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി നരേന്ദ്രമോദി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു.
പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന റെയിൽവേ പദ്ധതികളിൽ ബനിഹാൽ-ഖാരി-സംബർ-സങ്കൽദാൻ (48 കി.മീ) റെയിൽവേ ലൈനും പുതുതായി വൈദ്യുതീകരിച്ച ബാരാമുള്ള-ശ്രീനഗർ-ബനിഹാൽ-സങ്കൽദാൻ സെക്ഷനും (185.66 കി.മീ) ഉൾപ്പെടുന്നു. കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിനും സംഗൽദാൻ, ബാരാമുള്ള സ്റ്റേഷനുകൾക്കിടയിലുള്ള ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത തുരങ്കം T-50 (12.77 കി.മീ) ഖാരിക്കും സംബറിനും ഇടയിലുള്ള ഭാഗത്താണ്.
പുതിയ റെയിൽവേ പദ്ധതികൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുകയും മേഖലയുടെ സാമ്പത്തിക വികസനം സാധ്യമാക്കുകയും ചെയ്യും. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സമഗ്രവും ഗുണമേന്മയുള്ളതുമായ തൃതീയ-പരിചരണ ആരോഗ്യ സേവനങ്ങൾ നൽകാനുള്ള മോദി ഗവൺമെൻ്റിന്റെ ശ്രമങ്ങളുടെ ഭാഗമായി, ജമ്മു കശ്മീരിലെ വിജയ്പൂർ (സാംബ), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പിഎംഒ വ്യക്തമാക്കി.
.