അഫ്ഗാനെതിരിയുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ ഓൾ റൗണ്ടർ ശിവം ദുബെയ്‌ക്ക് പരിക്കേറ്റു. കാലിലെ തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായതോടെ താരത്തിന്റെ സേവനം നോക്കൗട്ട് സ്റ്റേജുകളിൽ മുംബൈക്ക് ലഭിക്കില്ല. രഞ്ജിയില്‍ മുംബൈക്കായി മിന്നും പ്രകടനമാണ് ദുബെ കാഴ്ചവയ്‌ക്കുന്നത്. ഇതുവരെ 67.83 ശരാശരിയില്‍ 407 റണ്‍സ് നേടിയ താരം 12 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്. ഈ സീസണിൽ രണ്ടു വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമടക്കമാണ് താരത്തിന്റെ സ്കോറിംഗ്.
വരുന്ന ഐപിഎല്ലിലും തുടർന്നു വരുന്ന ടി20 ലോകകപ്പും താരത്തിന് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. വ്യാഴാഴ്ച ബറോഡയുമായാണ് മുംബൈ ക്വർട്ടർ ഫൈനൽ പോരാട്ടം. അണ്ടർ19 താരം മുഷീർ ഖാനാകും ദുബെയുടെ പകരക്കാരൻ.
കഴിഞ്ഞ സീസണിൽ ചെന്നൈയ്‌ക്കായി ഏറ്റവും അധികം റൺസ് നേടിയവരിൽ മൂന്നാമതാണ് ദുബെ. വമ്പനടിക്കാരനായ ശിവം ദുബെ 158.33 സ്ട്രൈക്ക് റേറ്റിൽ 12 ഫോറും 35 സിക്സുമാണ് ഐപിഎല്ലിൽ പറത്തിയത്.