ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ ജഗന്‍മോഹന്റെ ജീവിതം പ്രമേയമാക്കിയെത്തിയ ചിത്രം ബോക്സോഫീസിൽ ദുരന്തമായി. . മമ്മൂട്ടി അഭിനയിച്ച് 2019 ല്‍ പുറത്തുവന്ന യാത്രയുടെ രണ്ടാം ഭാഗമായി തിയേറ്ററിലെത്തിയ വലിയ നഷ്ടമാണ് നിർമ്മാതാക്കൾക്ക് വരുത്തിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ജീവയ്‌ക്കൊപ്പം മമ്മൂട്ടിയും ബിഗ്സ്ക്രീനിൽ ഒരുമിച്ചിട്ടും ചിത്രത്തിന്റെ മുടക്ക് മുതലിന്റെ പകുതിപോലും തിരികെ പിടിച്ചില്ലെന്നാണ് വിവരം.
ഫെബ്രുവരി 8ന് റിലീസായ ചിത്രത്തിന്റെ ബജറ്റ് 50 കോടി രൂപയ്‌ക്ക് മുകളിലാണ്. എന്നാൽ ചിത്രത്തിന്‍റെ ഇന്ത്യയിലെ കളക്ഷൻ 5.55 കോടിയെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിലെ കളക്ഷന്‍ കൂടി ചേർത്തുവച്ചാൽ 8 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാൽ മമ്മൂട്ടി ആന്ധ്രപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായി എത്തിയ യാത്ര വിജയിച്ചിരുന്നു.
ന്‍റെ അധികാരത്തിലേക്കുള്ള വരവാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വരുന്ന ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പൊതുവില്‍ സംസാരം. എന്നാല്‍ തെലുങ്ക് പ്രേക്ഷകര്‍ ചിത്രത്തെ ഒരു തരത്തിലും സ്വീകരിച്ചില്ല.രണ്ടാം ഭാഗവും മഹി വി രാഘവാണ് ഒരുക്കിയത്. ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തിയത്. എന്നാൽ തെലങ്കാനയിൽ പ്രേക്ഷകർ ചിത്രത്തെ തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.