"ഞാനൊരു പിന്നാക്കകാരനാണ്; ആ എനിക്ക് പട്ടികജാതിക്കാരനൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ലേ; അവർ ഞങ്ങൾക്കൊപ്പം വരുന്നതിൽ വേവലാതിപ്പെട്ടിട്ട് കാര്യമില്ല"
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഞാനൊരു പിന്നാക്കകാരനാണ്; ആ എനിക്ക് പട്ടികജാതിക്കാരനൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ലേ; അവർ ഞങ്ങൾക്കൊപ്പം വരുന്നതിൽ വേവലാതിപ്പെട്ടിട്ട് കാര്യമില്ല”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേരള പദയാത്രയുടെ പോസ്റ്റർ വിവാദമാക്കിയവർക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പദയാത്രയുടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം ‘എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്നെഴുതിയതാണ് ചിലർ ദുരുദ്ദേശത്തോടെ വിവാദമാക്കിയത്. ബിജെപിയിലേയ്‌ക്ക് എസ്.സി-എസ്.ടി നേതാക്കളുടെ കടന്നുവരവിൽ അസഹിഷ്ണുതരായ ചില പാർട്ടികളും മാദ്ധ്യമങ്ങളുമാണ് വിവാദത്തിന് പിന്നിൽ. ഇവർക്കെതിരെ ശക്തമായ ഭാഷയിലാണ് കെ.സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്.

“ഞാൻ ബ്രാഹ്മണൻ ഒന്നും അല്ലല്ലോ. ഞാനൊരു പിന്നാക്കകാരനാണ്. ഈ സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിൽ ജനിച്ചവനാണ് ഞാൻ. ആ എനിക്ക് പട്ടികജാതിക്കാരനൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പറയുന്നത് എന്താണ്. ഞാൻ സവർണമേധാവിയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ വാദിക്കാം. ഞാൻ ഒരു സവർണമേധാവിയുമല്ല. ഞാൻ വളരെ പിന്നാക്ക സമുദായത്തിൽ ജനിച്ച ഒരാളാണ്”.

“പിന്നാക്കകാരനായി ജനിച്ചതിൽ അഭിമാനമുള്ള ഒരാളാണ് ഞാൻ. പട്ടികജാതി നേതാക്കളോടൊപ്പം ഞാൻ വരുന്ന ദിവസങ്ങളിലും ഭക്ഷണം കഴിക്കും, ഈ പദയാത്ര തീർന്നാലും കഴിക്കും. പണ്ട് കാലത്ത് എസ്ടി-എസ്‍സി നേതാക്കളൊക്കെ എൽഡിഎഫ് വിളിച്ചാലേ പോകുകയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് പ്രമുഖരായ എസ്ടി-എസ്‍സി നേതാക്കളെല്ലാം ഞങ്ങൾക്കൊപ്പം വരുന്നുണ്ട്. അതിന്റെ പ്രശ്‌നമാണ് ഈ വിവാദങ്ങൾ. വരുന്ന ദിവസങ്ങളിൽ പ്രമുഖ നേതാക്കൾ എൻഡിഎയിലേയ്‌ക്ക് വരും, അവർ സ്ഥാനാർത്ഥികളായും മത്സരിക്കും. അതിലൊന്നും ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ല”- കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: BJPK Surendransc-st
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies