തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് മലയാളികളുടെ പ്രിയതാരങ്ങളായ ജയറാം- പാർവതി ദമ്പതികൾ. രാജ്ഭവനിലെത്തിയാണ് ഇരുവരും ഗവർണറെ സന്ദർശിച്ചത്. ഗവർണറോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫിനെയും താരങ്ങൾ സന്ദർശിച്ചു.
ഗവർണറുമായും ഭാര്യയുമായും ജയറാമും പാർവതിയും സംവദിച്ചു. ഗവർണർക്ക് സമ്മാനമായി കസവ് പുടവ നൽകിയ ശേഷമാണ് ഇരുവരും രാജ്ഭവനിൽ നിന്നും മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ഗവർണർ താരങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെയും സമ്മാനങ്ങൾ സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.