ഡിഎൻഎ പരിശോധനാ ഫലം ഉടൻ; യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്തിയ ശേഷം 2 വയസുകാരിയെ വിട്ടുനൽകും

Published by
Janam Web Desk

തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടുവയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. രക്ഷിതാക്കളായി കൂടെയുണ്ടായിരുന്നവർ തന്നെയാണോ യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്താനാണ് പോലീസ് നീക്കം. ഇതിന്റെ ഭാ​ഗമായി മാതാപിതാക്കളിൽ നിന്ന് സ്വീകരിച്ച സാമ്പിളുകൾ ഫോറൻസിക് വിദ​ഗ്ധർക്ക് കൈമാറി.

കുട്ടി നിലവിൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയാണ്. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം കുട്ടിയെ വിട്ടുനൽകും. അതിനിടെ കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംശയത്തിലുള്ളവരുടെ ഫോട്ടോ കാണിച്ച് മൊഴിയെടുക്കാനാണ് ശ്രമം. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവിടം വിട്ടുപോകരുതെന്ന് മാതാപിതാക്കളോടും ബന്ധുക്കളോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Leave a Comment