തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു. ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷനിൽ വച്ച് ആയിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസിന്റെ പിന്നിൽ എൻജിൻ ഭാഗത്താണ് തീ കണ്ടത്. ബൈക്ക് യാത്രികനാണ് പുക വരുന്ന കാര്യം ഡ്രൈവറെ ആദ്യം അറിയിച്ചത്
ഉടൻതന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടി ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.