കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്ന് പേർ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പാലാ വള്ളിച്ചിറ സ്വദേശികളായ അനന്തു തങ്കച്ചൻ, ആദർശ് സുരേന്ദ്രൻ, പാലാ വലവൂർ സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്. കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെവി സന്തോഷിനെയാണ് ഡിവൈഎഫ്ഐ ഗുണ്ടകൾ ആക്രമിച്ചത്. ആക്രമണത്തിൽ സന്തോഷിന്റെ ഇടത് ചെവിയുടെ ഡയഫ്രം പൊട്ടി. കഴിഞ്ഞ ദിവസം വൈകിട്ട് ഉഴവുർ ടൗണ്ടിലാണ് സംഭവം.
സ്കൂൾ വിദ്യാർത്ഥികളും, ഓട്ടോറിക്ഷാ തൊഴിലാളികളും നടത്തിയ സംഘർഷം നിയന്ത്രിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റത്. വിദ്യാർത്ഥിയെ മർദ്ദിച്ച ഓട്ടോ തൊഴിലാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ ഗുണ്ടാ സംഘം പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.