ന്യൂഡൽഹി: ക്ഷേത്രങ്ങൾക്ക് നികുതി ചുമത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡികെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാനുള്ള ബില്ലാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ന്യായ് യാത്ര നടത്തുകയാണ്. കർണാടകയിലെ അദ്ദേഹത്തിന്റെ കോൺഗ്രസ് സർക്കാർ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബിൽ കൊണ്ടുവന്നു. ഡികെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും എടിഎമ്മുകളിൽ പണം നിറയ്ക്കാനുള്ള ബില്ലാണിത്. പ്രീണന രാഷ്ട്രീയത്തിന്റെ നേർ ചിത്രമാണ് ബിൽ. ബിജെപി ഇതിനെ ശക്തമായി എതിർക്കും- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
#WATCH | Union minister Rajeev Chandrasekhar says, “Rahul Gandhi is holding Bharat Jodo Yatra in the country. His Congress party government in Karnataka has brought the Karnataka Hindu Religious Institutions and Charitable Endowments (Amendment) Bill, 2024 in the assembly to fund… pic.twitter.com/C5h9YV5LV3
— ANI (@ANI) February 22, 2024
ഒരു കോടിയിൽ അധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5 ശതമാനവും നികുതി പിരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ബിൽ.